ലോക്ക്ഡൗണിന് ശേഷം യുകെ സമ്പദ് വ്യവസ്ഥ 'സ്തംഭനാവസ്ഥയില്‍'; ആയിരക്കണക്കിന് പേര്‍ ജോലി ഉപേക്ഷിച്ചു, വിരമിക്കുച്ചു; ബ്രിട്ടന്‍ നേരിടുന്നത് 70 വര്‍ഷത്തിനിടെ കാണാത്ത വമ്പന്‍ നികുതിഭാരമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലോക്ക്ഡൗണിന് ശേഷം യുകെ സമ്പദ് വ്യവസ്ഥ 'സ്തംഭനാവസ്ഥയില്‍'; ആയിരക്കണക്കിന് പേര്‍ ജോലി ഉപേക്ഷിച്ചു, വിരമിക്കുച്ചു;  ബ്രിട്ടന്‍ നേരിടുന്നത് 70 വര്‍ഷത്തിനിടെ കാണാത്ത വമ്പന്‍ നികുതിഭാരമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

മഹാമാരി കാലത്ത് തൊഴില്‍രംഗം ഉപേക്ഷിച്ച് പോകുകയും, നേരത്തെ വിരമിക്കുകയും ചെയ്ത ആയിരക്കണക്കിന് പേര്‍ വരുത്തിവെച്ച ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ ബ്രിട്ടന്‍ പെടാപ്പാട് നടത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്.


58 മുതല്‍ 76 വയസ്സ് വരെ പ്രായമുള്ള 'ബേബി ബൂമേഴ്‌സ്' എന്നറിയപ്പെടുന്ന നിരവധി പേരാണ് ഈയടുത്ത വര്‍ഷങ്ങളില്‍ വിരമിച്ചത്. കോവിഡ്-19 കാലഘട്ടത്തില്‍ മധ്യവയസ്സിലുള്ള ജോലിക്കാരും തൊഴില്‍രംഗം ഉപേക്ഷിച്ചു.

50 വയസ്സിന് മുകളിലുള്ളവരെ ജോലിയില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതികളെ കുറിച്ച് ചാന്‍സലര്‍ ജെറമി ഹണ്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ 2020 മുതല്‍ ജോലി ഉപേക്ഷിച്ചവരുടെ അകല്‍ച്ച കുറയ്ക്കാന്‍ കഴിയുമോയെന്ന സംശയമാണ് ബാങ്ക് അധികൃതര്‍ പങ്കുവെയ്ക്കുന്നത്.

സാമ്പത്തിക രംഗത്തെ കാര്‍മേഘങ്ങള്‍ രാജ്യത്തെ 'സ്ഥിരമായി' സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്ന് ആശങ്കപ്പെടുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ മേധാവി ടോര്‍സ്‌റ്റെന്‍ ബെല്‍ പറഞ്ഞു. പ്രായമേറുന്ന ജനസംഖ്യയ്ക്ക് മഹാമാരി നേരത്തെ വിരമിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്തതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.

മഹാമാരി ആരംഭിച്ച ശേഷം അര മില്ല്യണ്‍ ജനങ്ങള്‍ തൊഴില്‍രംഗം ഉപേക്ഷിച്ചു. കുടുംബങ്ങള്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതൊന്നും ഇവരെ ഇതില്‍ നിന്നും തടഞ്ഞില്ല. തൊഴില്‍ വിപണി ഉപേക്ഷിച്ച അഞ്ചില്‍ നാല് പേരും ജോലി വേണ്ടെന്ന നിലപാടിലാണെന്ന് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends