14,000 എന്‍എച്ച്എസ് ബെഡുകളില്‍ വീട്ടില്‍ പോകാന്‍ ആരോഗ്യമുള്ള രോഗികള്‍; ഡിസ്ചാര്‍ജ്ജ് പ്രതിസന്ധി പരിഹരിക്കാന്‍ 250 മില്ല്യണ്‍ പൗണ്ട് ഇറക്കിയിട്ടും പരിഹാരമായില്ല; നിങ്ങളുടെ ആശുപത്രിയിലും ദുരിതം നേരിടുന്നോ?

14,000 എന്‍എച്ച്എസ് ബെഡുകളില്‍ വീട്ടില്‍ പോകാന്‍ ആരോഗ്യമുള്ള രോഗികള്‍; ഡിസ്ചാര്‍ജ്ജ് പ്രതിസന്ധി പരിഹരിക്കാന്‍ 250 മില്ല്യണ്‍ പൗണ്ട് ഇറക്കിയിട്ടും പരിഹാരമായില്ല; നിങ്ങളുടെ ആശുപത്രിയിലും ദുരിതം നേരിടുന്നോ?

ആശുപത്രിയിലെ ബെഡുകള്‍ കൈയടക്കി വെയ്ക്കുന്ന പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 250 മില്ല്യണ്‍ പൗണ്ട് അധികമായി ഇറക്കി പ്രതിസന്ധിയ്ക്ക് അയവ് വരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടും റെക്കോര്‍ഡ് നിരക്കില്‍ ഈ കണക്കുകള്‍ തുടരുകയാണ്.


ശരാശരി 13,983 ബെഡുകളാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആരോഗ്യം നേടിയ രോഗികള്‍ കൈയടക്കി വെച്ചിട്ടുള്ളതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴിലൊന്ന് ബെഡുകള്‍ ഈ വിധത്തില്‍ അനാവശ്യമായി രോഗികള്‍ ഉപയോഗിക്കുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

മുന്‍ ആഴ്ചയിലെ 13,566 ബെഡുകളില്‍ നിന്നുമാണ് ഈ വര്‍ദ്ധന. ജനുവരി 8 വരെയുള്ള ഒരാഴ്ചയില്‍ 14,069 റെക്കോര്‍ഡ് ബെഡുകളും ഈ വിധം കുടുങ്ങി കിടന്നിരുന്നു.

രോഗികളെ കെയര്‍ ഹോമുകളിലേക്ക് വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ 250 മില്ല്യണ്‍ പൗണ്ട് അധികമായി ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. നവംബറില്‍ നല്‍കിയ 500 മില്ല്യണ്‍ ഡിസ്ചാര്‍ജ്ജ് ഫണ്ടിന് പുറമെയാണിത്.

ആളുകള്‍ പുറത്തേക്ക് പോകുന്നതിലും വേഗത്തിലാണ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹെല്‍ത്ത് ലീഡേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.


കെയര്‍ ഹോമുകളില്‍ സ്ഥലം കുറയുന്നതും, ആളുകള്‍ക്ക് പാചകം ചെയ്യാനും, കഴുകാനും, ഭക്ഷണം തയ്യാറാക്കി കൊടുക്കാനും വീടുകളില്‍ കെയറര്‍മാര്‍ ഇല്ലാത്തതുമെല്ലാം പ്രതിസന്ധിയിലേക്ക് സംഭാവന നല്‍കുന്നു. എന്നാല്‍ പ്രശ്‌നത്തിന്റെ പേരില്‍ തങ്ങളുടെ തലയില്‍ അനാവശ്യമായി കുറ്റം ചാര്‍ത്തുകയാണെന്ന് ലോക്കല്‍ കൗണ്‍സിലുകള്‍ വാദിക്കുന്നു. എന്‍എച്ച്എസിന്റെ സ്വന്തം പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് ഇവരുടെ നിലപാട്.

Other News in this category



4malayalees Recommends