ഏഷ്യന്‍ പാരമ്പര്യമുള്ള പ്രധാനമന്ത്രിയും, ഹോം സെക്രട്ടറിയും, ആഫ്രിക്കന്‍ പാരമ്പര്യമുള്ള ഫോറിന്‍ സെക്രട്ടറിയും; കോളനി ചരിത്രത്തില്‍ ബ്രിട്ടനെ കുത്തിയ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിക്ക് യുകെയുടെ മറുപടി

ഏഷ്യന്‍ പാരമ്പര്യമുള്ള പ്രധാനമന്ത്രിയും, ഹോം സെക്രട്ടറിയും, ആഫ്രിക്കന്‍ പാരമ്പര്യമുള്ള ഫോറിന്‍ സെക്രട്ടറിയും; കോളനി ചരിത്രത്തില്‍ ബ്രിട്ടനെ കുത്തിയ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിക്ക് യുകെയുടെ മറുപടി

കോളനിവത്കരണ ഭൂതകാലത്തെ നേരിടാന്‍ ബ്രിട്ടന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കുത്തിനോവിച്ച ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിക്ക് മറുപടിയുമായി യുകെ. ചരിത്രം മായ്ക്കാനോ, ഇല്ലാതാക്കാനോ സാധിക്കില്ലെന്ന് യുകെ വ്യക്തമാക്കി.


ഭൂതകാലത്തെ അംഗീകരിച്ചെങ്കില്‍ മാത്രമാണ് യുകെയ്ക്ക് ഇന്തോ-പസഫിക് രാജ്യങ്ങളുമായുള്ള ബന്ധം ആധുനികവത്കരിക്കാന്‍ സാധിക്കൂവെന്നാണ് കിംഗ്‌സ് കോളേജില്‍ സംസാരിച്ച പെന്നി വോംഗ് ചൂണ്ടിക്കാണിച്ചത്. 'ഇത്തരം കഥകള്‍ അസ്വസ്ഥത സൃഷ്ടിക്കാം. ഭൂതകാലത്തെ മനസ്സിലാക്കുന്നതാണ് ഇന്നും, നാളെയും മെച്ചപ്പെടുത്തുന്നത്', ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങളെ യുകെ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവെര്‍ലി തള്ളിക്കളഞ്ഞു. മുന്‍ കോളനി ശക്തി തങ്ങളുടെ ഇടപെടലുകളില്‍ ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോര്‍ട്‌സ്മൗത്തില്‍ മന്ത്രിതല ചര്‍ച്ചകളില്‍ യുകെയും, കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

'ഞങ്ങള്‍ക്ക് ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയുണ്ട്. ഹോം സെക്രട്ടറിയും ഏഷ്യന്‍ വംശജയാണ്. ഫോറിന്‍ സെക്രട്ടറി ആഫ്രിക്കന്‍ പാരമ്പര്യമുള്ള വ്യക്തിയുമാണ്. ഇതാണ് അടിസ്ഥാന കാര്യം', ആഫ്രിക്കന്‍ പാരമ്പര്യമുള്ള ക്ലെവെര്‍ലി വ്യക്തമാക്കി.
Other News in this category



4malayalees Recommends