ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഖലിസ്ഥാനി ഗ്രൂപ്പുകളുടെ അക്രമം; അന്വേഷണവും, ശിക്ഷാ നടപടിയും ആവശ്യപ്പെട്ട് ഇന്ത്യ

ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഖലിസ്ഥാനി ഗ്രൂപ്പുകളുടെ അക്രമം; അന്വേഷണവും, ശിക്ഷാ നടപടിയും ആവശ്യപ്പെട്ട് ഇന്ത്യ

ഓസ്‌ട്രേലിയയില്‍ അടുത്ത കാലത്തായി ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഖലിസ്ഥാനി അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ച് ഇന്ത്യ. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതരോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു.


മെല്‍ബണില്‍ നിയമവിരുദ്ധ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നടത്തുന്ന ഖലിസ്ഥാനി ഹിതപരിശോധനയ്ക്ക് എതിരെ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇവര്‍ക്ക് നേരെയാണ് ഖലിസ്ഥാനി അനുകൂലികള്‍ അക്രമം നടത്തിയത്. വിഷയത്തില്‍ ഇന്ത്യ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇത്തരം തീവ്രവാദ വിഭാഗങ്ങളുടെ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷ നല്‍കണമെന്ന് പ്രാദേശിക അധികൃതരോട് ആവശ്യപ്പെടുന്നു. തീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിക്കപ്പെട്ട ഇൗ വിഭാഗങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ അധികൃതരെ നേരത്തെ തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ധം ബഗ്ചി അറിയിച്ചു.
Other News in this category



4malayalees Recommends