അജിത്തിന്റെ പേര് നീക്കം ചെയ്തു, സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ 'എകെ 62'ന് ഒപ്പമില്ല

അജിത്തിന്റെ പേര് നീക്കം ചെയ്തു, സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ 'എകെ 62'ന് ഒപ്പമില്ല
തമിഴകത്ത് ഏറ്റവും ആരാധകുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അതുകൊണ്ടുതന്നെ വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായിട്ടുള്ള 'എകെ 62' വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ വിഘ്‌നേശ് ശിവനായിരിക്കില്ല അജിത്ത് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.

എന്തായാലും അജിത്തിന്റെ അറുപത്തിരണ്ടാം ചിത്രം സംവിധാനം ചെയ്യുക വിഘ്‌നേശ് ശിവനായിരിക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. വിഘ്‌നേശ് ശിവന്‍ അജിത്ത് ചിത്രം തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. എന്തുകൊണ്ടാണ് വിഘ്!നേശ് ശിവന്‍ അജിത്ത് ചിത്രത്തില്‍ നിന്ന് മാറിയതെന്ന് വ്യക്തമല്ല. അറ്റ്!ലി അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യും എന്ന് വാര്‍ത്തകളുണ്ട്.

അജിത്ത് നായകനായി ഏറ്റവും പ്രദര്‍ശനത്തിനെത്തിയ ചിത്രം 'തുനിവാ'ണ്. അജിത്തിന്റെ 'തുനിവി'ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്!ജു വാര്യര്‍ നായികയായ 'തുനിവ്' സംവിധാനം ചെയ്തത് എച്ച് വിനോദാണ്.

അജിത്ത് നായകനായി അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends