പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായി

പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായി
മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും പ്രമുഖ നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയായ മെര്‍ലിന്‍ ആണ് വധു.

marriage| bignewslive

തീര്‍ത്തും സ്വകാര്യമായാണ് വിവാഹചടങ്ങ് നടന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു വിവാഹം. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്മാത്രമാണ് പങ്കെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു വിവാഹം. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്ത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു.

Other News in this category



4malayalees Recommends