ഫേസ്ബുക്കില്‍ റീച്ച് കൂട്ടാന്‍ ഫെയ്‌സ് ബുക്കില്‍ യുവതിയുടെ ഫോട്ടോ ഡിസ്‌പ്ലേ ചിത്രമാക്കിയ യുവാവ് പിടിയില്‍

ഫേസ്ബുക്കില്‍ റീച്ച് കൂട്ടാന്‍ ഫെയ്‌സ് ബുക്കില്‍ യുവതിയുടെ ഫോട്ടോ ഡിസ്‌പ്ലേ ചിത്രമാക്കിയ യുവാവ് പിടിയില്‍
റീച്ച് കൂട്ടാന്‍ ഫെയ്‌സ് ബുക്കില്‍ യുവതിയുടെ ഫോട്ടോ ഡിസ്‌പ്ലേ ചിത്രമാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഉനൈസ് (24) ആണ് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈണ്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ ഫോട്ടോ യുവതിയുടെ അനുവാദം ഇല്ലാതെയാണ് ഇയാള്‍ ഫെയ്‌സ് ബുക്ക് പേജിന്റെ ഡിസ്‌പ്ലേ ചിത്രമാക്കിയത്.

മെഡിക്കല്‍, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വീഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്ററാണ് ഉനൈസ്. ഒട്ടേറെ ഫോളേവേഴ്‌സ് ഉള്ള പേജില്‍ തന്റെ ചിത്രമാണെന്ന് സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്.

തുടര്‍ന്ന് നല്‍കിയ പരാതിപ്രകാരം കൊല്ലം റൂറല്‍ എസ് പി എംഎല്‍ സുനിലിന്റെ നിര്‍ദേശ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. 'റീച്ച്' കൂട്ടാനാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്നാണ് ഇയാളുടെ മൊഴി.

Other News in this category4malayalees Recommends