യാത്രയ്ക്കിടെയുണ്ടായ തര്‍ക്കം ; ഓടുന്ന തീവണ്ടിയില്‍ നിന്ന് സുഹൃത്തിനെ പുറത്തേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി

യാത്രയ്ക്കിടെയുണ്ടായ തര്‍ക്കം ; ഓടുന്ന തീവണ്ടിയില്‍ നിന്ന് സുഹൃത്തിനെ പുറത്തേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി
യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് വീണ യുവാവ് മരിച്ചു. അതിഥിത്തൊഴിലാളികളായ സുഹൃത്തുക്കള്‍ തമ്മിലാണ് വാക്കുതര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. സംഭവത്തില്‍, ട്രെയിനില്‍ നിന്നും ഇയാളെ തള്ളിയിട്ട അസം സ്വദേശി മുഫാദൂര്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. മീഞ്ചന്തയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ് ഇവര്‍. യാത്രയ്ക്കിടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തീവണ്ടി കണ്ണൂക്കര എത്തിയപ്പോള്‍ വാക്കുതര്‍ക്കത്തിന് പിന്നാലെ മുഫാദൂര്‍ സുഹൃത്തിനെ പുറത്തേക്ക് പിടിച്ചുതള്ളിയിടുകയായിരുന്നു. ഇതുകണ്ട മറ്റുയാത്രക്കാരാണ് മുഫാദൂറിനെ പിടിച്ചുവെച്ച് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചത്.

Other News in this category



4malayalees Recommends