ടെന്നീസ് ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി നിക്കോള നദിയില്‍ വീണോ? ഭാരമേറിയ കോട്ടുകള്‍ അണിഞ്ഞത് വിനയായെന്ന് പോലീസ്; തണുപ്പേറിയ വെള്ളം സുരക്ഷയിലേക്ക് എത്താന്‍ തടസ്സമായെന്ന് വിദഗ്ധര്‍

ടെന്നീസ് ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി നിക്കോള നദിയില്‍ വീണോ? ഭാരമേറിയ കോട്ടുകള്‍ അണിഞ്ഞത് വിനയായെന്ന് പോലീസ്; തണുപ്പേറിയ വെള്ളം സുരക്ഷയിലേക്ക് എത്താന്‍ തടസ്സമായെന്ന് വിദഗ്ധര്‍

ഒരാഴ്ച മുന്‍പ് കാണാതായ നിക്കോളാ ബുള്ളി വളര്‍ത്തുനായയുടെ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീഴുകയും, ആ ദിവസം അവര്‍ അണിഞ്ഞിരുന്ന ഭാരമേറിയ കോട്ടുകള്‍ തിരികെ കയറാന്‍ അനുവദിക്കാതെ മുക്കുകയും ചെയ്തിരിക്കാമെന്ന് പോലീസ്.


തണുപ്പേറിയ വെള്ളം നല്‍കുന്ന ഷോക്ക് ഒരു വ്യക്തിയെ സുരക്ഷിതത്വത്തിലേക്ക് നീന്തിക്കയറാനുള്ള ശേഷിയെ ബാധിക്കുമെന്ന് സ്വിമ്മിംഗ് വിദഗ്ധ കാമില്ലാ ഗോളെഡ്ജ് പറഞ്ഞു. 45-കാരിയായ നിക്കോളയെ അവസാനമായി കാണുമ്പോള്‍ മുട്ടോളം നീളത്തിലുള്ള ജാക്കറ്റിന് പുറമെ അരവരെയുള്ള കോട്ടും, ജീന്‍സും, വെല്ലീസും അണിഞ്ഞിരുന്നു.

ലങ്കാഷയറിലെ സെന്റ് മൈക്കിള്‍സ് ഓണ്‍ വൈറില്‍ നിന്നുമാണ് നിക്കോളയെ കാണാതായത്. എട്ട് ദിവസം മുന്‍പുള്ള സംഭവം ഒരു അപകടമാണെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്.

വളര്‍ത്തുനായ വില്ലോയുടെ പന്ത് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


നിക്കോളയെ കാണാതായ അവസാന പത്ത് മിനിറ്റില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രണ്ട് ഭാരമേറിയ ജാക്കറ്റ് അണിഞ്ഞും, ബൂട്ടും മൂലം ഇവര്‍ക്ക് വെള്ളത്തില്‍ നിന്നും നീക്കിക്കയറാന്‍ സാധിച്ച് കാണില്ലെന്നാണ് പോലീസ് കരുതുന്നത്.

എന്നാല്‍ നായ നദിക്കരയില്‍ ഓടിനടന്നതും, ഫോണ്‍ കോണ്‍ഫറന്‍സില്‍ തുടര്‍ന്നതിനും ഇവര്‍ക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Other News in this category



4malayalees Recommends