ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്കന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രാംനിവാസ് പണിക (27), ശക്തിമാന്‍ സിംഗ് (22) എന്നിവരാണ് പിടിയിലായത്. സമീപത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ ജീവനക്കാരാണ് പ്രതികള്‍. വെള്ളിയാഴ്ചയാണ് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കുട്ടി സമീപത്തുളള കാട്ടിനടുത്തുകൂടി നടന്നുപോയതായി കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തുളള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ കാടിന്റെ ഭാഗത്തുകൂടി നടന്നുപോയതായി വിവരം ലഭിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ശരീരത്തില്‍ നിന്നും ചോരയൊലിക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends