എന്നുതീരും എന്‍എച്ച്എസിലെ സമരങ്ങള്‍? എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഋഷി സുനാകിന് കത്ത്; ഒപ്പുവെച്ച് 100,000 നഴ്‌സുമാരും, രോഗികളും; വരുന്ന തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പണിമുടക്കും

എന്നുതീരും എന്‍എച്ച്എസിലെ സമരങ്ങള്‍? എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഋഷി സുനാകിന് കത്ത്; ഒപ്പുവെച്ച് 100,000 നഴ്‌സുമാരും, രോഗികളും; വരുന്ന തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പണിമുടക്കും
ബ്രിട്ടനിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഋഷി സുനാകിന് കത്ത്. 100,000 വരുന്ന പൊതുജനങ്ങളും, നഴ്‌സിംഗ് ജീവനക്കാരും, രോഗികളുമാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.

റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തയ്യാറാക്കിയ കത്ത് എന്‍എച്ച്എസിന്റെ സ്ഥിതി മോശമായി വരികയാണെന്ന് ഓഫീസില്‍ 100-ാം ദിവസം തികച്ച ഋഷി സുനാകിന് മുന്നറിയിപ്പ് നല്‍കുന്നു. സമരജ്വാല ആളിപ്പിടിപ്പിച്ച് അടുത്ത തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പണിമുടക്ക് സംഘടിപ്പിക്കാനാണ് നഴ്‌സുമാര്‍ തയ്യാറെടുക്കുന്നത്. മുന്‍പത്തേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ സമരത്തില്‍ പങ്കെടുക്കും.

അടുത്ത ആഴ്ച എന്‍എച്ച്എസില്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സമരമുണ്ടെന്നതാണ് സവിശേഷത. ആംബുലന്‍സ് ജോലിക്കാരും, നഴ്‌സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും, മിഡ്‌വൈഫ്‌സുമാണ് വരും ദിവസങ്ങളില്‍ പണിമുടക്കുന്നത്.

ഫെബ്രുവരി 6ന് നഴ്‌സുമാരും, പാരാമെഡിക്കുകളും ഒരേ ദിവസം പണിമുടക്കുന്ന ആദ്യ ദിവസമായി മാറും. പ്രധാനമന്ത്രിയുടെ ആദ്യ 100 ദിവസത്തില്‍ എന്‍എച്ച്എസിന് യാതൊരു മെച്ചപ്പെടലും ഉണ്ടായില്ലെന്ന് ആര്‍സിഎന്‍ പറഞ്ഞു.

ഋഷി സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം പ്രതിമാസം പതിനായിരമാണെന്ന് യൂണിയന്‍ കണക്കാക്കുന്നു. ദിവസേന 400 രോഗികള്‍ വീതം ആശുപത്രിയില്‍ കുടുങ്ങി കിടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
Other News in this category



4malayalees Recommends