സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന വേദിക്കു സമീപം ഉഗ്രസ്‌ഫോടനം; പൊട്ടിത്തെറിച്ചത് ഐഇഡി

സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന വേദിക്കു സമീപം ഉഗ്രസ്‌ഫോടനം; പൊട്ടിത്തെറിച്ചത് ഐഇഡി
ബോളിവുഡ് നടി സണ്ണി ലിയോണി ഇന്നു പങ്കെടുക്കാനാരുന്ന വേദിക്ക് സമീപം സ്‌ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്‌ജെയിബുങ്ങിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് സമീപമായിരുന്നു സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിക്കായി തയാറാക്കിയിരുന്ന വേദി

ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു വെറും നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പൊലീസും കേന്ദ്രഏജന്‍സികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്‌ഫോടത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കി.

Other News in this category4malayalees Recommends