ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
കഴിഞ്ഞ മാസം 26ന് റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിലിന്റെ (38) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടകര കല്ലാമലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയോടെ സംസ്!കരിച്ചു.

റിയാദില്‍ അറബ്‌കോ ലോജിസ്റ്റിക്കില്‍ 14 വര്‍ഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്നു റിഗീഷ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്‌സ്) സഹോദരിയുടെ മകനാണ്. റിയാദ് ഖലീജില്‍ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദില്‍ അല്‍ഖലീജ് മെഡിക്കല്‍ ക്ലിനിക്കില്‍ നഴ്‌സായിരുന്ന പ്രഭാവതിയാണ് ഭാര്യ.

അച്ഛന്‍ രാജന്‍ കണവയില്‍, അമ്മ ഗീത. മക്കള്‍: റിത്വിന്‍, ആര്യന്‍, ധീരവ്. ഭാര്യയും ഇളയ കുഞ്ഞും റിയാദില്‍നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി.

Other News in this category



4malayalees Recommends