ആറ് തവണ വിവാഹിതന്‍, ഒടുവില്‍ 81-ാം വയസ്സില്‍ 44-കാരിയായ കാമുകിയെയും ഉപേക്ഷിച്ച് ഒരു കോടീശ്വരന്‍; വീണ്ടും വലവീശാന്‍ ഒരുങ്ങുന്നോ?

ആറ് തവണ വിവാഹിതന്‍, ഒടുവില്‍ 81-ാം വയസ്സില്‍ 44-കാരിയായ കാമുകിയെയും ഉപേക്ഷിച്ച് ഒരു കോടീശ്വരന്‍; വീണ്ടും വലവീശാന്‍ ഒരുങ്ങുന്നോ?
സിഡ്‌നിയിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായ 81-ാം വയസ്സില്‍ കാമുകിയില്‍ നിന്നും അകന്ന് വീണ്ടും സിംഗിളായി രംഗത്ത്.

സംരംഭകനും, നിക്ഷേപകനുമായ ജോണ്‍ സിംഗിള്‍ടണ്‍ 70-80 കാലഘട്ടത്തില്‍ പരസ്യബിസിനസ്സിലൂടെയാണ് സ്വത്ത് വാരിക്കൂട്ടിയത്. ഇപ്പോഴിതാ 44 വയസ്സുകാരിയായ ഒടുവിലത്തെ കാമുകി കിം ഡെന്നീസില്‍ നിന്നും ഇയാള്‍ ബന്ധം വേര്‍പ്പെടുത്തിയെന്നാണ് വാര്‍ത്ത.

2021 അവസാനത്തോടെയാണ് പ്രണയബന്ധം പരസ്യമാക്കി ഇരുവരും രംഗത്ത് വന്നത്. ഇതിനിടെ ഹൃദയാഘാതം നേരിട്ട ജോണിനെ പരിപാലിക്കാന്‍ ഡെന്നീസ് ഒപ്പം താമസമാക്കി.

ഇതിന് മുന്‍പ് ആറ് തവണ വിവാഹം കഴിച്ച് ഡിവോഴ്‌സ് ചെയ്തിട്ടുള്ള ജോണ്‍ നിരവധി കാമുകിമാര്‍ ഉണ്ടായിരുന്ന വ്യക്തിയുമാണ്. പല സ്ത്രീകളെ ഒരേ സമയം ഡേറ്റ് ചെയ്യാനും ഇയാള്‍ തയ്യാറായിരുന്നു.

768 മില്ല്യണ്‍ ഡോളര്‍ മൂല്യമാണ് ഇയാളുടെ ആസ്തികള്‍ക്കുള്ളതായി കണക്കാക്കുന്നത്.
Other News in this category



4malayalees Recommends