തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 100 ലേറെ മരണം. ഒസ്മാനിയേ പ്രവിശ്യയില്‍ അഞ്ച് പേരും സിറിയയുമായുള്ള തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാന്‍ലിയൂര്‍ഫയില്‍ 10 പേരും മരിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രാദേശിക സമയം പുലര്‍ച്ചെ 04:17 നാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 15 മിനിറ്റിനുശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്തു. 34 കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം നിര്‍മ്മാണം അപകടം വിളിച്ചുവരുത്തുന്നു.