മോഷണ കേസില്‍ പ്രതിയാക്കിയതിലുള്ള വൈരാഗ്യം ; 16 കാരന്‍ 58 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി

മോഷണ കേസില്‍ പ്രതിയാക്കിയതിലുള്ള വൈരാഗ്യം ; 16 കാരന്‍ 58 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി
മധ്യപ്രദേശിലെ രേവയില്‍ 16 കാരന്‍ 58 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ മൊബൈല്‍ ഫോണ്‍ മോഷണ കേസില്‍ പ്രതിയാക്കിയതിന്റെ പ്രതികാരമായാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ജനുവരി 30ന് കൈലാശ്പുരിയിലാണ് സംഭവം നടന്നത്.

ജനുവരി 30 ന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കുറ്റകൃത്യം നടത്താന്‍ വീട്ടിലെത്തിയത്. ബഹളംവെച്ച് രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഇതിനിടെ പ്രതി വായില്‍ പ്ലാസ്റ്റിക് കവര്‍ തിരുകി കയറ്റി. ബ്ലാസ്റ്റിക് ബാഗും കയറും കൊണ്ട് മുഖം കെട്ടിയ ശേഷം മറ്റൊരു കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ഇവിടെ വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. കെട്ടിടത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. അയല്‍വാസികള്‍ പറഞ്ഞതു പ്രകാരം നടത്തിയ അന്വേഷണത്തില്‍ അടുത്ത വീട്ടിലെ ആണ്‍കുട്ടിയെ കാണാതായതായി മനസിലാക്കി. തുടര്‍ന്ന് വീട്ടുകാരും സംശയം പ്രകടിപ്പിച്ചതോടെയാണ് സത്യം പുറത്തുവന്നത്.

Other News in this category4malayalees Recommends