പ്രതിപക്ഷം ഒഴിഞ്ഞുമാറാതെ ചര്‍ച്ചയ്ക്കായി സഭയിലേക്ക് വരണം ; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് ബിജെപി ഇതര സര്‍ക്കാരുകള്‍ ; കണക്കുകള്‍ നിരത്തി ധനമന്ത്രി

പ്രതിപക്ഷം ഒഴിഞ്ഞുമാറാതെ ചര്‍ച്ചയ്ക്കായി സഭയിലേക്ക് വരണം ; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് ബിജെപി ഇതര സര്‍ക്കാരുകള്‍ ; കണക്കുകള്‍ നിരത്തി ധനമന്ത്രി
അദാനി വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. സര്‍ക്കാര്‍ അദാനിഗ്രൂപ്പിന് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണം തള്ളിയ മന്ത്രി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെത് യാഥാര്‍ത്ഥ്യം മറച്ചുവെച്ചുള്ള നിലപാടാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.

അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖവും നല്‍കിയത് ബിജെപി ഇതര സര്‍ക്കാരുകളാണ്. വ്യക്തമായി പറഞ്ഞാല്‍ മോദി സര്‍ക്കാരിന് കീഴിലുള്ള എല്ലാ പദ്ധതിയിലും ടെന്‍ഡറിലൂടെയാണ് നല്‍കിയിട്ടുള്ളത്, നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജസ്ഥാനിലും കേരളത്തിലും പശ്ചിമ ബംഗാളിലും ഛത്തീസ്ഗഡിലും അദാനി ഗ്രൂപ്പിന് പദ്ധതി ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചത് ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുകയാണ്, നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്‍ച്ചകളില്‍ നിന്ന് ഒഴിവാകുകയാണ്. ചര്‍ച്ചയ്ക്കായി സഭയിലേക്ക് വരണമെന്നും ധനമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends