നദിയുടെ അടിത്തട്ട് വരെ തികഞ്ഞ് പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ടീമുകള്‍ രംഗത്ത്; ലങ്കാഷയറില്‍ സ്ത്രീ 'അപ്രത്യക്ഷമായ' സംഭവത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമും, ഹെലികോപ്ടറും ഉപയോഗിച്ച് പരിശോധന തുടങ്ങും

നദിയുടെ അടിത്തട്ട് വരെ തികഞ്ഞ് പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ടീമുകള്‍ രംഗത്ത്; ലങ്കാഷയറില്‍ സ്ത്രീ 'അപ്രത്യക്ഷമായ' സംഭവത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമും, ഹെലികോപ്ടറും ഉപയോഗിച്ച് പരിശോധന തുടങ്ങും

നിക്കോളാ ബുള്ളൈയെന്ന 45-കാരിയുടെ തിരോധാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തി പോലീസ്. സ്‌പെഷ്യലിസ്റ്റ് ഡൈവര്‍മാരുടെ സേവനമാണ് ഇനി ഉപയോഗിക്കുക. ഹെലികോപ്ടറും, സ്‌പെഷ്യലിസ്റ്റ് സോണാര്‍ ഉപകരണങ്ങളും ഉപയോഗിച്ച് നദിയുടെ അടിത്തട്ട് വരെ തിരയാനാണ് നീക്കം.


എന്നാല്‍ നിക്കോള നദിയില്‍ വീണുവെന്ന നിഗമനത്തില്‍ മാത്രം പെട്ട് നില്‍ക്കുകയാണ് പോലീസെന്ന് മുന്‍ ഡിറ്റക്ടീവുമാര്‍ മുന്നറിയിപ്പ് നല്‍കി. പ്രൈവറ്റ് സേര്‍ത്ത്, റെസ്‌ക്യൂ സംഘമായ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണലിലെ ഡൈവര്‍മാരുടെ സംഘം സംഭവസ്ഥലത്ത് എത്തുമെന്ന് ലോകപ്രശസ്ത ഫോറന്‍സിക്‌സ് വിദഗ്ധന്‍ പീറ്റര്‍ ഫോള്‍ഡിംഗ് വ്യക്തമാക്കി.

ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി തെരച്ചില്‍ നടത്തി ഒരു മണിക്കൂറിനകം ആളുകളെ കണ്ടെത്താന്‍ കഴിയുമെന്ന് ഫോള്‍ഡിംഗ് പറയുന്നു. അതേസമയം നിക്കോളാ ബുള്ളെ നദിയില്‍ വീണിരിക്കാമെന്ന നിഗമനം പരസ്യമാക്കിയത് അസാധാരണവും, ആശങ്കപ്പെടുത്തുന്നതുമാണെന്ന് മുന്‍ ഡിറ്റക്ടീവ് മാര്‍ട്ടിന്‍ അണ്ടര്‍ഹില്‍ പ്രതികരിച്ചു.

നിക്കോളയെ കണ്ടെത്താന്‍ തന്നെയാണ് പോലീസ് പ്രാമുഖ്യം നല്‍കുന്നതെന്ന് ലങ്കാഷയര്‍ പോലീസ് വക്താവ് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് ലക്ഷ്യം. ബുള്ളെയെ കാണാതായ ദിവസം വാഹനത്തില്‍ കയറുന്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
Other News in this category



4malayalees Recommends