അദാനിയ്‌ക്കെതിരെ കളിക്കുന്നത് ഓസ്‌ട്രേലിയന്‍ ലോബി ; ബോബ് ബ്രൗണ്‍ ഫൗണ്ടേഷണന്‍ എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയ്‌ക്കെതിരെ ആരോപണവുമായി ആര്‍എസ്എസ്

അദാനിയ്‌ക്കെതിരെ കളിക്കുന്നത് ഓസ്‌ട്രേലിയന്‍ ലോബി ; ബോബ് ബ്രൗണ്‍ ഫൗണ്ടേഷണന്‍ എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയ്‌ക്കെതിരെ ആരോപണവുമായി ആര്‍എസ്എസ്
അദാനി സാമ്രാജ്യത്തിന് ഈ അടുത്തായി തിരിച്ചടി നേരിടുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കമ്പനി വലിയ സമ്മര്‍ദ്ദത്തിലാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദാനിയെ പിന്തുണച്ച് ആര്‍എസ്എസ്.അദാനിക്കെതിരായ നീക്കത്തിന് പിന്നില്‍ വിപുലമായ രാജ്യാന്തരശൃംഖലയുണ്ടെന്നും ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ആര്‍എസ്എസ് മുഖപപത്രമായ 'ഓര്‍ഗനൈസറി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന നിലപാടുള്ളത്. 201617 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയിലാണ് അദാനി വിരുദ്ധ നീക്കത്തിന്റെ തുടക്കം. നീക്കത്തിനു പിന്നില്‍ ബോബ് ബ്രൗണ്‍ ഫൗണ്ടേഷണന്‍ (ബിബിഎഫ്) എന്ന ഓസ്‌ട്രേലിയന്‍ എന്‍ജിഒ ആണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ഈ എന്‍ജിഒ ഇന്ത്യന്‍ വ്യവസായിയായ ഗൗതം അദാനിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനു മാത്രമായി ഒരു വെബ്‌സൈറ്റ് തന്നെ നടത്തുന്നുണ്ടെന്നും ആര്‍എസ്എസ് മുഖപത്രം ആരോപിച്ചു.

ഓസ്‌ട്രേലിയയില്‍ അദാനിയുടെ നേതൃത്വത്തിലുള്ള കല്‍ക്കരി ഖനികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള വേദിയെന്ന നിലയിലാണ്

Adaniwatch.org എന്ന വെബ്‌സൈറ്റ് ഈ എന്‍ജിഒ ആരംഭിച്ചത്. ഇപ്പോള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏതു പദ്ധതിയെയും തുറന്നെതിര്‍ക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ നയമെന്നും മുഖപത്രത്തില്‍ പറയുന്നു.



Other News in this category



4malayalees Recommends