വാഹനത്തില്‍ നിന്നു സിഗരറ്റു കുറ്റികള്‍ പുറത്തേക്കെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ

വാഹനത്തില്‍ നിന്നു സിഗരറ്റു കുറ്റികള്‍ പുറത്തേക്കെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
വാഹനത്തില്‍ നിന്നു സിഗരറ്റ് കുറ്റികള്‍ പുറത്തേക്കെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിഗരറ്റിന് പുറമേ ചായക്കപ്പ്, കവറുകള്‍, മറ്റ് പാഴ് വസ്തുക്കള്‍ തുടങ്ങിയവ പുറത്തേക്കു എറിഞ്ഞാല്‍ ഓര്‍ക്കുക, പിഴയ്ക്കു പുറമേ ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക്കും വീഴും.

പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കുട്ടികള്‍ പുകവലിച്ചാല്‍ കേസിന്റെ ഗൗരവം കൂടും.

Other News in this category



4malayalees Recommends