മെച്ചപ്പെട്ട ശമ്പള ഓഫര്‍ ലഭിക്കാതെ പിന്‍മാറില്ല! ചരിത്രത്തിലെ ഏറ്റവും വലിയ എന്‍എച്ച്എസ് സമരം നയിക്കുന്ന യൂണിയനുകളും മുന്നറിയിപ്പ്; അവസാനമില്ലാത്ത സമരങ്ങള്‍ രോഗികള്‍ക്ക് സമ്മാനിക്കുന്നത് ഗുരുതര പ്രത്യാഘാതമെന്ന് ഹെല്‍ത്ത് സെക്രട്ടറി

മെച്ചപ്പെട്ട ശമ്പള ഓഫര്‍ ലഭിക്കാതെ പിന്‍മാറില്ല! ചരിത്രത്തിലെ ഏറ്റവും വലിയ എന്‍എച്ച്എസ് സമരം നയിക്കുന്ന യൂണിയനുകളും മുന്നറിയിപ്പ്; അവസാനമില്ലാത്ത സമരങ്ങള്‍ രോഗികള്‍ക്ക് സമ്മാനിക്കുന്നത് ഗുരുതര പ്രത്യാഘാതമെന്ന് ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസില്‍ തുടരുന്ന സമരങ്ങള്‍ രോഗികള്‍ക്ക് മേല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതായി സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി. സമരങ്ങളെ തുടര്‍ന്ന് റദ്ദാക്കുന്ന ഓപ്പറേഷനുകളുടെയും, ചികിത്സകളുടെയും എണ്ണം 1 ലക്ഷം കടന്നതോടെയാണ് ഈ വെളിപ്പെടുത്തല്‍.


സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ എത്തിയ സ്റ്റീവ് ബാര്‍ക്ലേ ആയിരക്കണക്കിന് എന്‍എച്ച്എസ് ജോലിക്കാര്‍ നടത്തുന്ന പണിമുടക്കുകളെ വിലകുറച്ച് കാണിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ സമരങ്ങള്‍ മൂലം രോഗികളെ ബാധിക്കുന്നുണ്ടോയെന്ന് ചോദിച്ചതോടെയാണ് ഹെല്‍ത്ത് സെക്രട്ടറി ഇക്കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.

'അപ്പോയിന്റ്‌മെന്റുകളിലും, പേഷ്യന്റ് പ്രൊസീജ്യറുകളിലും പ്രത്യാഘാതം നേരിടുന്നുണ്ട്. 80,000ലേറെ അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കിയത്. 11000 ഓപ്പറേഷനുകളും റദ്ദാക്കി. സമരങ്ങള്‍ രോഗികള്‍ക്ക് മേല്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്', ബാര്‍ക്ലേ സമ്മതിച്ചു.

ആയിരക്കണക്കിന് എന്‍എച്ച്എസ് നഴ്‌സുമാരും, ആംബുലന്‍സ് ജീവനക്കാരുമാണ് തിങ്കളാഴ്ച ഒരുമിച്ച് സമരമുഖത്ത് എത്തിയത്. നഴ്‌സുമാരുടെ പണിമുടക്ക് ഇന്നും തുടരും. ആംബുലന്‍സ് ജീവനക്കാരുടെ അടുത്ത പണിമുടക്ക് വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ച ഫിസിയോതെറാപ്പിസ്റ്റുകളും സമരത്തിന് ഇറങ്ങുന്നുണ്ട്.

ഈ ഘട്ടത്തിലും നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഹെല്‍ത്ത് സെക്രട്ടറി ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. ശമ്പളവര്‍ദ്ധന വിഷയത്തില്‍ സംസാരിക്കാനും വിസമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്കുകള്‍ മന്ത്രിമാര്‍ കീഴടങ്ങുന്നത് വരെ തുടരുമെന്ന് യൂണിയനുകളും മുന്നറിയിപ്പ് നല്‍കി.
Other News in this category



4malayalees Recommends