'അപ്രത്യക്ഷയായ' രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു; നിക്കോളയെ കാണാതാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്; കുട്ടികള്‍ അമ്മയെ കാത്തിരിക്കുന്നുവെന്ന് പങ്കാളി

'അപ്രത്യക്ഷയായ' രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു; നിക്കോളയെ കാണാതാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്; കുട്ടികള്‍ അമ്മയെ കാത്തിരിക്കുന്നുവെന്ന് പങ്കാളി

കാണാതായ നിക്കോളാ ബുള്ളെയുടെ പുതിയ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്. രണ്ട് പെണ്‍മക്കളും അമ്മയെ വല്ലാതെ മിസ്സ് ചെയ്ത് ഇരിക്കുകയാണെന്ന് പങ്കാളി പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ജനുവരി 27ന് ലങ്കാഷയറിലെ സെന്റ് മൈക്കിള്‍സില്‍ നിന്നും കാണാതായ ബുള്ളെയ്ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് പങ്കാളി പോള്‍ ആന്‍സെല്‍ പോലീസ് വഴി പ്രസ്താവന പുറത്തിറക്കിയത്.


'നിക്കോളയെ കാണാതായിട്ട് 10 ദിവസം കഴിഞ്ഞു. രണ്ട് ചെറിയ പെണ്‍മക്കള്‍ അമ്മ തിരിച്ചെത്താതെ വിഷമിക്കുകയാണ്. ഈ സമയം എനിക്കും, കുട്ടികള്‍ക്കും, നിക്കോളയുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും ഏറെ ബുദ്ധിമുട്ട് സമ്മാനിക്കുന്നതാണ്. സമൂഹം നല്‍കുന്ന സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി', പോള്‍ വ്യക്തമാക്കി.

ലങ്കാഷയര്‍ പോലീസിന്റെ അന്വേഷണങ്ങളില്‍ സഹകരിക്കുന്ന എസ്ജിഐ ടീമിനും, പീറ്ററിനും നന്ദി. നിക്കോളയെ കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവര്‍ സഹായിക്കണം, പോള്‍ കൂട്ടിച്ചേര്‍ത്തു. നിക്കോളയെ കണ്ടെത്താനുള്ള ലക്ഷ്യത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റെബേക്ക സ്മിത്ത് പറഞ്ഞു.

എന്നാല്‍ നിക്കോളാ നദിയില്‍ വീണുവെന്ന നിഗമനത്തില്‍ പ്രത്യേക ഡൈവര്‍മാര്‍ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. കൂടാതെ ഈ ടീമിന്റെ മേധാവി കാണാതായ സ്ത്രീ നദിയില്‍ ഇല്ലെന്നാണ് കരുതുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Other News in this category



4malayalees Recommends