'കൈനിറച്ച് മസിലാണല്ലോ' എന്ന് കമന്റ്; രസകരമായ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

'കൈനിറച്ച് മസിലാണല്ലോ' എന്ന് കമന്റ്; രസകരമായ മറുപടിയുമായി ഉണ്ണി മുകുന്ദന്‍
മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മല്ലു സിം?ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കി. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിര്‍മ്മാതാവുമാണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞു. നിലവില്‍ തന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രത്തിന്റെ (മാളികപ്പുറം)സന്തോഷത്തിലാണ് ഉണ്ണി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രത്തിന് വന്ന കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

മിറര്‍ സെല്‍ഫി ഫോട്ടോയാണ് ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തത്. 'കൈനിറച്ച് മസിലാണല്ലോ ഉണ്ണി മുകുന്ദന്‍' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് കണ്ണുവെച്ചോ നീ എന്നാണ് രസകരമായി ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. ഞങ്ങളുടെ മസിലളിയന്‍ എന്നാണ് മറുപടിക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.


Other News in this category



4malayalees Recommends