തലയ്ക്ക് നേരെ തോക്കുചൂണ്ടി ഭയപ്പെടുത്തി, പിന്നാലെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു! മുന്‍ മെറ്റ് പോലീസ് ഓഫീസറുടെ ക്രൂരതകള്‍ വിവരിച്ച് ഇരകളായ സ്ത്രീകള്‍; 17 വര്‍ഷം നീണ്ട പീഡന പരമ്പരയില്‍ എന്ത് ശിക്ഷ മതിയാകും?

തലയ്ക്ക് നേരെ തോക്കുചൂണ്ടി ഭയപ്പെടുത്തി, പിന്നാലെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു! മുന്‍ മെറ്റ് പോലീസ് ഓഫീസറുടെ ക്രൂരതകള്‍ വിവരിച്ച് ഇരകളായ സ്ത്രീകള്‍; 17 വര്‍ഷം നീണ്ട പീഡന പരമ്പരയില്‍ എന്ത് ശിക്ഷ മതിയാകും?

മുന്‍ മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസറുടെ ക്രൂരമായ ബലാത്സംഗങ്ങളും, നിയന്ത്രണങ്ങളും, അടിച്ചമര്‍ത്തലും നേരിട്ട സ്ത്രീകള്‍ കോടതിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ജഡ്ജിമാര്‍ മാത്രമല്ല, ബ്രിട്ടന്‍ മുഴുവുമാണ് ഞെട്ടിയത്. 12 സ്ത്രീകള്‍ക്ക് എതിരായ നിരവധി കുറ്റകൃത്യങ്ങളില്‍ ലണ്ടന്‍ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഡേവിഡ് കാരിക്കിനെ 'ഭീകരന്‍' എന്നു വിശേഷിപ്പിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.


24 ബലാത്സംഗ കുറ്റങ്ങള്‍ ഉള്‍പ്പെടെ 49 കുറ്റങ്ങളില്‍ 48-കാരനായ കുറ്റവാളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളികളില്‍ ഒരാളെന്ന് കാരിക്ക് കുപ്രശസ്തി നേടിക്കഴിഞ്ഞു.

ഒരു സ്ത്രീയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം കാരിക്ക് തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നും, മറ്റൊരു ഇരയ്ക്ക് നേരെ പോലീസ് ബാറ്റണ്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയില്‍ വിശദമാക്കപ്പെട്ടു. മറ്റൊരു ഇരയ്ക്ക് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം അയച്ചുകൊടുത്ത കാരിക്ക് താനാണ് ബോസെന്ന് ഓര്‍മ്മിക്കാനും ആവശ്യപ്പെട്ടു.

STRICTLY EMBARGOED UNTIL prosecutor Tom Little KC has delivered his opening in the sentencing of David Carrick. 
A whip. Pic: CPS/Hertfordshire Police

17 വര്‍ഷക്കാലം നീണ്ട കാരിക്കിന്റെ ക്രൂരതകള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിക്കാന്‍ സാധ്യത. എന്നാല്‍ ആജീവനാന്തം അകത്ത് കിടക്കാന്‍ സാധ്യത കുറവാണ്. കാരിക്കിന് കരുണയ്ക്കായി അപേക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രതിഭാഗം വക്കീലും സമ്മതിച്ചു.

മെറ്റ് പോലീസില്‍ സേവനം നല്‍കവെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ കാരിക്ക് നടപ്പാക്കിയത്. സംഭവത്തില്‍ മെറ്റിന് ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. ചൊവ്വാഴ്ച കാരിക്കിന്റെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends