പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; വീട് വായ്പയുള്ളവര്‍ സമ്മര്‍ദ്ദത്തില്‍

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; വീട് വായ്പയുള്ളവര്‍ സമ്മര്‍ദ്ദത്തില്‍
കോവിഡ് പ്രതിസന്ധിയും ദീര്‍ഘകാല അടച്ചിടലുകളും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു കഴിഞ്ഞു.ഓസ്‌ട്രേലിയയില്‍ പണപ്പെരുപ്പം നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിരിക്കുകയാണ്. 2023ലെ ആദ്യ പലിശ നിരക്ക് വര്‍ദ്ധനവ് 0.25 ശതമാനമാണ്.

Australia could be headed for a recession in 2023.

ഈ വര്‍ഷം അഞ്ച് വര്‍ദ്ധനവ് വരെ പ്രതീക്ഷിക്കുന്നതായി മേഖലയിലെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്.

വര്‍ദ്ധനവ് വീട് വായ്പയുള്ളവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. 5,00,000 ഡോളര്‍ വായ്പയുള്ളവര്‍ക്ക് ഇന്നത്തെ വര്‍ദ്ധനവ് മൂലം പ്രതിമാസം 76 ഡോളര്‍ അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വര്‍ദ്ധനവ് മൂലം 908 ഡോളര്‍ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

7,50,000 ഡോളര്‍ വീട് വായ്പയുള്ളവര്‍ക്ക് ഇന്നത്തെ വര്‍ദ്ധനവ് മൂലം പ്രതിമാസം 114 ഡോളര്‍ അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വര്‍ദ്ധനവ് മൂലം 1,362 ഡോളര്‍ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

പത്ത് ലക്ഷം ഡോളര്‍ വായ്പയുള്ളവര്‍ക്ക് ഇന്നത്തെ വര്‍ദ്ധനവ് മൂലം പ്രതിമാസം 152 ഡോളര്‍ അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വര്‍ദ്ധനവ് മൂലം 1,816 ഡോളര്‍ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

Other News in this category



4malayalees Recommends