ജോ ബൈഡന്‍, തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനിയിറങ്ങിയാല്‍ പ്രായം 82. യുഎസിന്റെ പ്രസിഡന്റ് ഇത്രയും പ്രായം ചെന്ന വ്യക്തിയാകണോ എന്നതാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍ പ്രായം വെറും അക്കം മാത്രമാണെന്ന് ജോ ബൈഡന്‍ അനുകൂലികളുടെ നിലപാട്. മാത്രമല്ല ഡെമോക്രാറ്റുകള്‍ക്ക് ബൈഡന്‍ അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
പാര്‍ട്ടിയില്‍ ബൈഡന് എതിരാളികളില്ല. ഫിലാഡല്‍ഫിയയില്‍ വെള്ളിയാഴ്ച പാര്‍ട്ടി പ്രതിനിധി സമ്മേളനത്തില്‍ നാലു വര്‍ഷം കൂടി എന്ന് ചിലര്‍ വിളിച്ചു കൂവി.
ലളിതമായ ഒരു ചോദ്യം, നിങ്ങള്‍ എനിക്കൊപ്പമാണോ ? എന്നാണ് ബൈഡന്‍ ഡമോക്രാറ്റിക് നാഷണല്‍ കമ്മറ്റിക്കിടെ ചോദിച്ചത്. വലിയ കൈയ്യടിയായിരുന്നു മറുപടി. തെരഞ്ഞെടുപ്പിന് ഇനി 641 ദിവസം മാത്രം ശേഷിക്കേ ജോ ബൈഡനും അനുകൂലികളും ഉറച്ച നിലപാടില്‍ തന്നെയാണ്.