സിഡ്‌നിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കുക; എയര്‍പോര്‍ട്ട് കോഡ് ശ്രദ്ധിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് പകരം അമേരിക്കയില്‍ ചെന്നിറങ്ങും; ഈ അമേരിക്കക്കാരന്റെ വെക്കേഷന്‍ കുളമായത് ഇങ്ങനെ

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഒരു വെക്കേഷന്‍. ആ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിച്ച അമേരിക്കക്കാരന്റെ യാത്ര കുളമായി. സിഡ്‌നി 'മാറിപ്പോയതാണ്' പണിയായി മാറിയത്.

സിഡ്‌നി എയര്‍പോര്‍ട്ട് കോഡുകള്‍ തമ്മില്‍ കണ്‍ഫ്യൂഷനിലായതോടെയാണ് കിംഗ്സ്ലി ബര്‍ണെറ്റ് യുഎസില്‍ തന്നെയുള്ള സിഡ്‌നിയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്തത്.

വിമാനത്തിന്റെ ജനലിലൂടെ വെയിലില്‍ തിളങ്ങുന്ന ബീച്ചുകള്‍ക്ക് പകരം മഞ്ഞ് നിറഞ്ഞ മലകള്‍ കണ്ടതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞതെന്ന് ബര്‍ണറ്റ് പറഞ്ഞു. അപ്പോഴാണ് ഓസ്‌ട്രേലിയന്‍ നഗരത്തിന് പകരം മോണ്ടാനയിലെ സിഡ്‌നിയിലേക്കാണ് വിമാനം കയറിയതെന്ന് മനസ്സിലാക്കുന്നത്.

S-Y-D എന്ന കോഡാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയെ പ്രതിനിധീകരിക്കുന്നത്. S-D-Y മൊണ്ടാനയിലെ നഗരവുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കാണെന്നത് തന്നെ അതിശയപ്പെടുത്തിയിരുന്നുവെന്ന് ബര്‍ണറ്റ് കൂട്ടിച്ചേര്‍ത്തു.

എന്തായാലും ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര ജൂണിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ഇദ്ദേഹം.
Other News in this category

4malayalees Recommends