ഭൂകമ്പം മുതലാക്കി സിറിയയില്‍ ഐഎസ് ഭീകരര്‍ ജയില്‍ ചാടി ; തടവുകാര്‍ കലാപമുണ്ടാക്കിയ സമയം ഭീകര കുറ്റവാളികള്‍ രക്ഷപ്പെട്ടു

ഭൂകമ്പം മുതലാക്കി സിറിയയില്‍ ഐഎസ് ഭീകരര്‍ ജയില്‍ ചാടി ; തടവുകാര്‍ കലാപമുണ്ടാക്കിയ സമയം ഭീകര കുറ്റവാളികള്‍ രക്ഷപ്പെട്ടു
സിറിയയിലുണ്ടായ ഭൂകമ്പം മുതലാക്കി ജയില്‍ ചാടി ഐഎസ് ഭീകരര്‍. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപം റജോയിലുള്ള 'ബ്ലാക്ക് പ്രിസണ്‍' എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഭീകരകുറ്റവാളികള്‍ അവിടെനിന്ന് രക്ഷപ്പെട്ടത്.

ഭൂചലനത്തില്‍ ജയില്‍ഭിത്തികള്‍ വിണ്ടുകീറിയതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആദ്യ ഭൂകമ്പത്തില്‍ത്തന്നെ ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഇതാണ് തടവുകാര്‍ക്ക് പുറത്തു ചാടാനും കലാപമുണ്ടാക്കാനും അവസരമായത്.

രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്ക് ഭീകരര്‍ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയതായും വിവരമുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ജയിലിലുള്ള സഹ ഭീകരരെ രക്ഷിക്കുന്നതിനായി സിറിയയിലെ റാഖയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

Other News in this category4malayalees Recommends