'ബാലന്‍ കെ നായരെ പേടിച്ച് ജോസ് പ്രകാശിന്റെ വീട്ടില്‍ കയറിയ നായികയുടെ അവസ്ഥയാണ് ജനങ്ങളുടേത്'; കേന്ദ്ര സംസ്ഥാന ബജറ്റുകളെ വിമര്‍ശിച്ച് അന്‍വര്‍ സാദത്ത്

'ബാലന്‍ കെ നായരെ പേടിച്ച് ജോസ് പ്രകാശിന്റെ വീട്ടില്‍ കയറിയ നായികയുടെ അവസ്ഥയാണ് ജനങ്ങളുടേത്'; കേന്ദ്ര സംസ്ഥാന ബജറ്റുകളെ വിമര്‍ശിച്ച് അന്‍വര്‍ സാദത്ത്
കേന്ദ്ര ബജറ്റിനെയും സംസ്ഥാന ബജറ്റിനെയും നിയമസഭയില്‍ വിമര്‍ശിച്ച് എംഎല്‍എ അന്‍വര്‍ സാദത്ത്. ബാലന്‍ കെ നായരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ട നായിക ജോസ് പ്രകാശിന്റെ വീട്ടില്‍ ഓടി കയറിയത് പോലെയുളള അവസ്ഥയിലാണ് ഇരു ബജറ്റുകള്‍ക്കും ശേഷം ജനങ്ങളെന്ന് അന്‍വര്‍ പറഞ്ഞു.

പണ്ട് സ്ത്രീകളുടെ മാറ് മറക്കുന്നതിന് നികുതിയും, മീശക്കരവും ഏര്‍പ്പെടുത്തിയിരുന്നു. അത് മാത്രമാണ് ഇന്ന് ഒഴിവാക്കിയിട്ടുളളത്. ബാക്കി എല്ലാ മേഖലയിലും സര്‍ക്കാര്‍ നികുതി ചമുത്തുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉളളത്. സര്‍ക്കാരിന്റെ പോക്ക് കാണുന്ന ജനങ്ങള്‍ പഴയ അവസ്ഥ തിരിച്ചുവരുമെന്നാണ് ഭയക്കുന്നത്.

കേന്ദ്ര ബജറ്റും കേരള ബജറ്റും കഴിഞ്ഞപ്പോള്‍ ഓര്‍മ്മവരുന്നത് പണ്ടത്തെ രണ്ട് വില്ലന്‍ കഥാപാത്രങ്ങളെയാണ്. ബാലന്‍ കെ നായരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട നായിക ജോസ് പ്രകാശിന്റെ വീട്ടില്‍ ഓടി കയറിയത് പോലെയുളള അവസ്ഥയാണ് ഇപ്പോള്‍. ജനവിരുദ്ധ ബ്ജറ്റിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്നും അന്‍വര്‍ സാദത്ത് നിയമസഭയില്‍ പറഞ്ഞു.

Other News in this category4malayalees Recommends