അഞ്ചു നില കെട്ടിടത്തിന് അടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി മാറാത്ത പിഞ്ചുകുഞ്ഞും

അഞ്ചു നില കെട്ടിടത്തിന് അടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി മാറാത്ത പിഞ്ചുകുഞ്ഞും
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത ഒരു പിഞ്ചുകുഞ്ഞും. ഭൂകമ്പത്തെത്തുടര്‍ന്ന് നിലംപതിച്ച വടക്കന്‍ സിറിയയിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നാണ് യുവതി കുട്ടിക്ക് ജന്‍മം നല്‍കിയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അമ്മയെ ഉള്‍പ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല.

കുഞ്ഞ് ഇപ്പോള്‍ അഫ്രിന്‍ പട്ടണത്തിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവുകളും, മുറിവുകളും ഉളളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് നിലംപൊത്തിയ അഞ്ച് നില കെട്ടിടത്തിലാണ് കുട്ടി ഉണ്ടായിരുന്നത്.Other News in this category4malayalees Recommends