ഇരകള്‍ അനുഭവിച്ച വേദന അയാള്‍ അനുഭവിക്കട്ടെ! 17 വര്‍ഷങ്ങള്‍ നീണ്ട ബലാത്സംഗ പരമ്പരയ്ക്ക് 36 ജീവപര്യന്തം ശിക്ഷകള്‍; മുന്‍ പോലീസുകാരന്‍ ഡേവിഡ് കാരിയ്ക്ക് ചുരുങ്ങിയത് 30 വര്‍ഷം അകത്ത് കിടന്ന് നരകിക്കും

ഇരകള്‍ അനുഭവിച്ച വേദന അയാള്‍ അനുഭവിക്കട്ടെ! 17 വര്‍ഷങ്ങള്‍ നീണ്ട ബലാത്സംഗ പരമ്പരയ്ക്ക് 36 ജീവപര്യന്തം ശിക്ഷകള്‍; മുന്‍ പോലീസുകാരന്‍ ഡേവിഡ് കാരിയ്ക്ക് ചുരുങ്ങിയത് 30 വര്‍ഷം അകത്ത് കിടന്ന് നരകിക്കും

ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന ധൈര്യത്തില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിനും, ചൂഷണത്തിനും, ബലാത്സംഗത്തിനും ഇരകളാക്കിയ മുന്‍ പോലീസുകാരന് ഇനി 30 വര്‍ഷം ജയിലില്‍ കിടന്ന് നരകിക്കാം. 48-കാരനായ ഡേവിഡ് കാരിയ്ക്കിനാണ് 17 വര്‍ഷം നീണ്ട ഭീകരതയ്ക്ക് 36 ജീവപര്യന്തം ശിക്ഷകള്‍ വിധിച്ചത്.


തനിക്കും, മറ്റ് നിരവധി സ്ത്രീകള്‍ക്കും നേരെ നടന്ന ക്രൂരതകള്‍ക്കും, ലൈംഗിക അതിക്രമങ്ങള്‍ക്കും ഇയാള്‍ വേദന അനുഭവിക്കട്ടെയെന്നാണ് കാരിയ്ക്കിന്റെ വലയില്‍ കുടുങ്ങിയ ഒരു സ്ത്രീ ശിക്ഷാവിധിയോട് പ്രതികരിച്ചത്. 'ഓരോ വാക്കും അയാളിലേക്ക് കടന്നുചെല്ലണം, മറ്റുള്ളവര്‍ അനുഭവിച്ച വേദന അയാളും അറിയണം. അധികാരമോഹിയായ ഈ പിശാച് നല്‍കിയ വേദനകള്‍ മറികടന്ന് മുന്നോട്ട് വന്നവരാണ് ധീരരായ സ്ത്രീകള്‍', ഈ സ്ത്രീ പറഞ്ഞു.

20 വര്‍ഷത്തോളം മെറ്റ് പോലീസ് ഓഫീസറായി സേവനം അനുഷ്ഠിച്ച സമയം സ്ത്രീകളെ ദുരുപയോഗം ചെയ്യാനായി ഉപയോഗിച്ച കാരിയ്ക്കിനെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. ഇയാളെ ചുരുങ്ങിയത് 30 വര്‍ഷവും, 239 ദിവസവും ജയിലിലേക്ക് അയയ്ക്കുന്ന ശിക്ഷാവിധി കേള്‍ക്കാന്‍ അഞ്ചോളം ഇരകള്‍ കോടതിയില്‍ ഹാജരായി.

Some of his victims had bravely attended Southwark Crown Court to watch as Mrs Justice Cheema-Grubb (pictured) was sentencing the 48-year-old from Stevenage, Hertfordshire, on Tuesday

വിധി പ്രസ്താവിക്കുമ്പോള്‍ നിശബ്ദനായി കാരിയ്ക്ക് ഇരുന്നു. തന്നെ തൊടാന്‍ കഴിയില്ലെന്ന രീതിയിലാണ് മുന്‍ പോലീസുകാരന്‍ ഇരകളെ വേദനിപ്പിച്ച് പോന്നതെന്ന് ജസ്റ്റിസ് ചീമാ ഗ്രബ് ചൂണ്ടിക്കാണിച്ചു. രണ്ട് ദശകത്തോളം ഇത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ 12 സ്ത്രീകള്‍ ഒരുമിച്ച് മുന്നോട്ട് വരികയും, പോലീസിലെ സഹജീവനക്കാര്‍ തെളിവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ നിങ്ങള്‍ വീണു, ജഡ്ജ് വിമര്‍ശിച്ചു.
Other News in this category



4malayalees Recommends