ആണ്‍ സുഹൃത്തിന് ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ ചുറ്റിക കൊണ്ടടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി പിടിയില്‍

ആണ്‍ സുഹൃത്തിന് ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ ചുറ്റിക കൊണ്ടടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി പിടിയില്‍
ആണ്‍സുഹൃത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി പിടിയില്‍. വീട്ടമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണമാലയും കമ്മലും കവരുകയായിരുന്നു. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ഥിനി അടിച്ചു വീഴ്ത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി ജലജയുടെ തലയുടെ പിന്നില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. സംഭവ സമയം ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാലയും കമ്മലും കവര്‍ന്നശേഷം വിദ്യാര്‍ഥിനി കടന്നുകളഞ്ഞു.

ഇതിനിടെ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ളല വിവരം നാട്ടുകാരോട് ജലജ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ പിടികൂടുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Other News in this category4malayalees Recommends