ഹെഡ് ടീച്ചറേയും മകളേയും ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തിയത് ; കൊലയ്ക്ക് മുമ്പ് സഹോദരിയെ ഫോണില്‍ വിളിച്ചത് നിര്‍ണ്ണായകമായി

ഹെഡ് ടീച്ചറേയും മകളേയും ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തിയത് ; കൊലയ്ക്ക് മുമ്പ് സഹോദരിയെ ഫോണില്‍ വിളിച്ചത് നിര്‍ണ്ണായകമായി
എപ്‌സണ്‍ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ എമ്മപാറ്റിസണിനേയും ഏഴു വയസുള്ള മകളേയും ഭര്‍ത്താവ് ജോര്‍ജ്ജ് പാറ്റിസണ്‍ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. സംഭവം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എമ്മ അവരുടെ സഹോദരിയെ ഫോണില്‍ വിളിച്ചു. ഉടന്‍ സഹോദരി ഡെബോറ കിര്‍ക്കും ഭര്‍ത്താവും ചില ബന്ധുക്കളെ എമ്മപാറ്റിന്റെ വീട്ടിലേക്ക് അയച്ചെങ്കിലും രക്ഷിക്കാനായില്ല. എമ്മയുടേയും കുഞ്ഞിന്റെയും ജോര്‍ജ്ജിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.

ലൈസന്‍സുള്ള തോക്ക് കൈവശം വച്ചിരുന്ന വ്യക്തിയാണ് ജോര്‍ജ്ജ് പാറ്റിസണ്‍. ലൈസന്‍സുള്ള തോക്ക് ഉടമകള്‍ പുതിയ മേല്‍വിലാസത്തിലേക്കു താമസം മാറിയാല്‍ ഉടന്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്നാണ് നിയമം.

മരണത്തില്‍ പക്ഷെ ആരും ജോര്‍ജ്ജിനെ സംശയിച്ചിരുന്നില്ല. യാതോരു വിധ ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത വ്യക്തിയായിരുന്നു ഇയാള്‍. വീട്ടിലെ കലഹത്തിനിടയില്‍ ഭാര്യ തന്നെ മര്‍ദ്ദിച്ചു എന്ന് ജോര്‍ജ്ജ് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പോലീസ് എത്തിയത്. വീട്ടില്‍ പോലീസ് എത്തിയപ്പോഴേക്കും പക്ഷെ ജോര്‍ജ്ജ് നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. തീര്‍ത്തും നിസ്സാരമായ ഒരു കാര്യമാണെന്ന് പറഞ്ഞ് അയാള്‍ പരാതി പിന്‍വലിക്കുകയായിരുന്നു.ജമൈക്കയിലെ കിംഗ്സ്റ്റണില്‍ ജനിച്ച ജോര്‍ജ്ജ് പാറ്റിസണ്‍ 2011 ല്‍ ആയിരുന്നു എമ്മയെ വിവാഹം കഴിച്ചത്.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോര്‍ജ്ജ് 2016ല്‍ ടാംഗിള്‍വുഡ് 2016 ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചിരുന്നു. കൂടുതല്‍ സമയവും വീട്ടിലിരുന്നായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. സാമ്പത്തിക പ്രതിസന്ധി കമ്പനിക്കുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends