വാട്ടര്‍ ബില്ലുകള്‍ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്; വാര്‍ഷിക ബില്ലുകള്‍ കുറയ്ക്കാന്‍ എളുപ്പവഴിയുമായി മണി സേവിംഗ് വിദഗ്ധന്‍; 448 പൗണ്ട് വരെ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ 400 പൗണ്ട് ഡിസ്‌കൗണ്ട് നേടാം!

വാട്ടര്‍ ബില്ലുകള്‍ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്; വാര്‍ഷിക ബില്ലുകള്‍ കുറയ്ക്കാന്‍ എളുപ്പവഴിയുമായി മണി സേവിംഗ് വിദഗ്ധന്‍; 448 പൗണ്ട് വരെ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ 400 പൗണ്ട് ഡിസ്‌കൗണ്ട് നേടാം!

20 വര്‍ഷത്തിനിടെ കാണാത്ത ഉയര്‍ന്ന തോതിലേക്കാണ് ബ്രിട്ടനിലെ വാര്‍ഷിക വാട്ടര്‍ ബില്ലുകള്‍ ഉയരുന്നത്. സ്പ്രിംഗ് സീസണില്‍ ശരാശരി 448 പൗണ്ടിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ 400 പൗണ്ട് വരെ ഡിസ്‌കൗണ്ട് നേടാന്‍ എളുപ്പവഴി മുന്നോട്ട് വെച്ചിരിക്കുകയാണ് മണി സേവിംഗ് വിദഗ്ധന്‍ മാര്‍ട്ടിന്‍ ലൂയിസ്.


ഏപ്രില്‍ മുതല്‍ ബില്ലുകളില്‍ 7.5 ശതമാനം വര്‍ദ്ധനവാണ് വാട്ടര്‍ യുകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രതിദിനം ശരാശരി 1.23 പൗണ്ട് വര്‍ദ്ധനവാണ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 31 പൗണ്ടാണ് അധിക ചെലവ് നേരിടുക.

എന്നാല്‍ ഈ ബില്ലുകള്‍ കുറച്ച് നിര്‍ത്താനുള്ള പോംവഴിയാണ് മാര്‍ട്ടിന്‍ പങ്കുവെച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും താമസിക്കുന്നവര്‍ ഫ്രീ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചാല്‍ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.

ഈ ഉപകരണം സ്ഥാപിച്ചാല്‍ ഫിക്‌സഡ് റേറ്റിന് പകരം ഉപയോഗിക്കുന്ന ജലത്തിന്റെ അനുപാതത്തിലാണ് പണം നല്‍കേണ്ടി വരിക. ഫിക്‌സഡ് റേറ്റ് വീടുകളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്.

വാട്ടര്‍ മീറ്റര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ദിവസേന ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത് കുറച്ച് കൂടുതല്‍ ലാഭം നേടാനും സാധ്യതയുണ്ട്. വികലാംഗത്വം ബാധിച്ചവരും, ബെനഫിറ്റുകള്‍ നേടുന്നവരും വാട്ടര്‍ സ്ഥാപനങ്ങളെ ബന്ധപ്പെട്ട് ഡിസ്‌കൗണ്ടിന് യോഗ്യരാണോയെന്ന് പരിശോധിക്കാനും മാര്‍ട്ടിന്‍ ഉപദേശിക്കുന്നു.
Other News in this category



4malayalees Recommends