വിജയ് ചിത്രത്തില്‍ നിന്ന് തൃഷയെ ഒഴിവാക്കി? ഒടുവില്‍ വിശദീകരണവുമായി അമ്മ

വിജയ് ചിത്രത്തില്‍ നിന്ന് തൃഷയെ ഒഴിവാക്കി? ഒടുവില്‍ വിശദീകരണവുമായി അമ്മ
ലോകേഷ്‌വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ് അമ്മ ഉമാ കൃഷ്ണന്‍ തമിഴ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്.

കേട്ടത് ശരിയല്ല എന്നും സിനിമയുടെ ചിത്രീകരണം തുടരുകയാണ് എന്നും നടിയുടെ അമ്മ വ്യക്തമാക്കി. കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യഹങ്ങള്‍ പ്രചരിച്ചത്.

സഞ്ജയ് ദത്താണ് ലിയോയിലെ വില്ലന്‍. റീമേക്ക് അവകാശങ്ങളുടെ വില്‍പ്പന വഴിയും കോടികള്‍ നിര്‍മ്മാതാക്കളുടെ കയ്യിലെത്താം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും ത്രിഷയും ഒരുമിക്കുന്നുവെന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Other News in this category



4malayalees Recommends