ടെക്‌സസില്‍ കാണാതായ ജെയ്‌സണ്‍ ജോണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ടെക്‌സസില്‍ കാണാതായ ജെയ്‌സണ്‍ ജോണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ടെക്‌സസില്‍ കാണാതായ മലയാളി ജെയ്‌സന്‍ ജോണിന് (30) വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. രാവിലെ തന്നെ ഒട്ടേറെ മലയാളികള്‍ ലേഡി ബേര്‍ഡ് തടാകക്കരയിലെത്തി. സമീപ പ്രദേശങ്ങളിലെല്ലാം അവര്‍ അന്വേഷിച്ചു. ജെയ്‌സനെ അവസാനമായി കണ്ടതെന്ന് കരുതുന്ന വ്യക്തിയുയമായി ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സംസാരിച്ചു.ജെയ്‌സനെ കാണാതായെന്ന് കരുതുന്ന തടാകത്തിന്റെ ഭാഗം അയാള്‍ ചൂണ്ടിക്കാണിച്ചു. ഇയാള്‍ പൊലീസിനെ വിളിക്കാനും മറ്റും ശ്രമിക്കുന്നത് കണ്ടതായി സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഒരു അമേരിക്കക്കാരനും സ്ഥിരീകരിച്ചു.

മരണത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടായതായി കരുതുന്നില്ല. മുഖം കഴുകാനോ മറ്റോ ചെന്നപ്പോള്‍ അപകടം ഉണ്ടായതാവാമെന്ന നിഗമനമാണുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം 2.18 നാണ് ജെയ്‌സനെ അവസാനമായി വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. തടാകത്തിന്റെ എതിര്‍വശത്തുള്ള ഒരു ഹോളിഡേ ഇന്നില്‍ നിന്നും വീഡിയോ ദൃശ്യമുണ്ട്. ന്യൂയോര്‍ക്കിലുള്ള പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളാണ് കുടുംബം. മൂന്നു ആണ്‍മക്കളില്‍ രണ്ടാമനാണ് ജെയ്‌സണ്‍. കഴിഞ്ഞ ദിവസം വെള്ളത്തിലും ഡ്രോണുകള്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല.

Other News in this category4malayalees Recommends