ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ മുന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി പഞ്ചാബ് സ്വദേശി; 21-കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ മുന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി പഞ്ചാബ് സ്വദേശി; 21-കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് 21-കാരനായ പഞ്ചാബ് സ്വദേശി. 2021 മാര്‍ച്ചില്‍ സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.


21-കാരിയായ ജാസ്മീന്‍ കൗറിനെയാണ് താരിക്‌ജ്യോത് സിംഗ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, അഡ്‌ലെയ്ഡില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളിന്‍ഡേഴ്‌സ് റേഞ്ചസിലെ ആഴമേറിയ ഗര്‍ത്തത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്.

നേരത്തെ കുറ്റം നിഷേധിച്ച സിംഗ് വിചാരണ നേരിടാന്‍ ഒരുങ്ങവെയാണ് ഏവരെയും ഞെട്ടിപ്പിച്ച് കൊണ്ട് കുറ്റസമ്മതം നടത്തിയത്. കുറ്റസമ്മതം നടത്തിയതില്‍ സംതൃപ്തിയുണ്ടെന്ന് കൗറിന്റെ കുടുംബം പ്രതികരിച്ചു.

ഇനി ഏപ്രിലിലാണ് കേസ് കോടതിയുടെ പരിഗണനയില്‍ എത്തുക. സൗത്ത് ഓസ്‌ട്രേലിയയില്‍ കൊലക്കുറ്റത്തിന് ചുരുങ്ങിയത് 20 വര്‍ഷം പരോളില്ലാത്ത ശിക്ഷ നിര്‍ബന്ധമാണ്.
Other News in this category



4malayalees Recommends