ആര്‍ബിഎ പലിശ നിരക്ക് വര്‍ദ്ധന തിരിച്ചടിയാകുന്നു; 1.3 മില്ല്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് പ്രതിസന്ധിയില്‍

ആര്‍ബിഎ പലിശ നിരക്ക് വര്‍ദ്ധന തിരിച്ചടിയാകുന്നു; 1.3 മില്ല്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് പ്രതിസന്ധിയില്‍

ഓസ്‌ട്രേലിയയിലെ ധനിക പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ പോലും ഹോം ലോണ്‍ തിരിച്ചടവ് നടത്താന്‍ ബുദ്ധിമുട്ടി തുടങ്ങിയെന്ന് കണക്കുകള്‍. ഏറ്റവും പുതിയ പലിശ നിരക്ക് വര്‍ദ്ധന വന്നതോടെ 100,000 കുടുംബങ്ങള്‍ കൂടി മോര്‍ട്ട്‌ഗേജ് സമ്മര്‍ദം നേരിടുകയാണ്.


ചൊവ്വാഴ്ചയാണ് റിസര്‍വ് ബാങ്ക് ഒഫീഷ്യല്‍ ക്യാഷ് റേറ്റ് തുടര്‍ച്ചയായ ഒന്‍പതാം തവണയും വര്‍ദ്ധിപ്പിച്ചത്. 3.35 ശതമാനത്തിലേക്കാണ് നിരക്ക് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 0.1 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്.

പുതിയ വര്‍ദ്ധനവോടെ കൂടുതല്‍ ആളുകള്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നല്‍കുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഒറ്റിവോയുടെ കണക്ക് പ്രകാരം 1.3 മില്ല്യണിലേറെ ഓസ്‌ട്രേലിയന്‍ ഭവനങ്ങളാണ് സമ്മര്‍ദത്തിലായിരിക്കുന്നത്.

Other News in this category



4malayalees Recommends