കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍. വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, അസ്സി.ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 50 ഓളം പ്രവാസികള്‍ രക്തദാനവും, പ്‌ളേറ്റ്‌ലറ്റ് ദാനവും നടത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അനില്‍ കുമാര്‍, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണന്‍, അനൂബ് തങ്കച്ചന്‍ ഏരിയ ഭാരവാഹികള്‍ ആയ സുരേഷ്‌കുമാര്‍, ലിനീഷ് പി. ആചാരി, ഷമീര്‍ സലിം, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് സുമി ഷമീര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

ബ്ലഡ് ഡോണെഷന്‍ കണ്‍വീനര്‍ വി. എം. പ്രമോദ്, കെ.പി.എ സല്‍മാനിയ ഏരിയ കോഓര്‍ഡിനേറ്റര്‍മാരായ പ്രശാന്ത് പ്രബുദ്ധന്‍, രഞ്ജിത്ത് ആര്‍ പിള്ള ഏരിയ ഭാരവാഹികളായ ബിജു ആര്‍ പിള്ള, വിഷ്ണു വേണുഗോപാല്‍, റെജിമോന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി


Other News in this category



4malayalees Recommends