ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു ; ജാഗ്രതാ നിര്‍ദ്ദേശം

ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു ; ജാഗ്രതാ നിര്‍ദ്ദേശം
ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന്റെ കാരണമോ ലക്ഷ്യമോ അറിയില്ലെന്നും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് പരിസരവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തേക്ക് എത്തിയ പൊലീസ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.

ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. എന്നാല്‍ ആക്രമണത്തെ കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category4malayalees Recommends