ബാങ്ക് തകര്‍ച്ചയെ സംബന്ധിച്ച് ചോദ്യം വന്നു ; വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ ഇറങ്ങിപ്പോയി

ബാങ്ക് തകര്‍ച്ചയെ സംബന്ധിച്ച് ചോദ്യം വന്നു ; വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ ഇറങ്ങിപ്പോയി
വാര്‍ത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോകുന്നതിന് പേരുകേട്ടയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കാതെ പല തവണ അദ്ദേഹം ഇറങ്ങിപ്പോയിട്ടുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഇറങ്ങിപ്പോയി വന്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ബൈഡന്‍.

നമ്മുടെ ചരിത്രപരമായ സാമ്പത്തിക സ്ഥിതിയെ സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിങ് സംവിധാനം നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് പറഞ്ഞവസാനിച്ചപ്പോള്‍ ബാങ്ക് തകര്‍ന്നത് എന്തുകൊണ്ട് എന്നതു സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം ? ഇത് ഒരു തരംഗമായി തുടരില്ലെന്ന് അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കാന്‍നിങ്ങള്‍ക്കാവുമോ ? എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചു.

ചോദ്യം കേട്ട ഉടന്‍ ഒരു നിമിഷം പോലും വൈകാതെ ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി. മറ്റേതെങ്കിലും ബാങ്ക് കൂടി തകരുമോ പ്രസിഡന്റ് എന്നു മറ്റൊരു റിപ്പോര്‍ട്ടര്‍ ആ സമയം ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ബൈഡന്‍ അതിനൊന്നും മറുപടി നല്‍കാതെ മുറി വിട്ടുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേയും ബൈഡന്‍ ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ഇരുത്തി മുറി വിട്ടുപോയിരുന്നു. ചൈനയുടെ ചാര ബലൂണ്‍ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു.നിങ്ങളുടെ കുടുംബ ബിസിനസ് ബന്ധങ്ങളില്‍ ഒത്തു തീര്‍പ്പിന് തയ്യാറാകുമോ ? എന്ന ചോദ്യത്തിന് ഒരു ഇടവേള തരൂവെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു ബൈഡന്‍.

കഴിഞ്ഞ വര്‍ഷം കൊളംബിയന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ചിരിച്ചുകൊണ്ടിരിക്കുന്ന ബൈഡന്റ് വീഡിയോയും പ്രചരിച്ചിരുന്നു. 2021 ല്‍ ഷി ജിന്‍ പിങ്ങുമായും മറ്റ് നേതാക്കളുമായുമുള്ള കൂടിക്കാഴ്ച സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്ക് എപ്പോഴാണ് നിങ്ങള്‍ ഉത്തരം നല്‍കുക എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചിരുന്നു.

Other News in this category



4malayalees Recommends