നാലുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, അമ്മയെ കൂട്ടബലാത്സംഗം ചെയ്തു, റഷ്യന്‍ സ്‌നൈപ്പര്‍മാര്‍മാരുടെ ക്രൂരത പുറത്ത്

നാലുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, അമ്മയെ കൂട്ടബലാത്സംഗം ചെയ്തു, റഷ്യന്‍ സ്‌നൈപ്പര്‍മാര്‍മാരുടെ ക്രൂരത പുറത്ത്
റഷ്യന്‍ പട്ടാളത്തിന്റെ കൂടുതല്‍ ക്രൂരത പുറത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ റഷ്യന്‍ പട്ടാളക്കാര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ വര്‍ഷം റഷ്യന്‍ സ്‌നൈപ്പര്‍മാര്‍ ഒരു നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അവളുടെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തതിന്റെയും വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

റോയിട്ടേഴ്‌സ് അവലോകനം ചെയ്ത ഫയലുകള്‍ പ്രകാരം, 2022 മാര്‍ച്ചില്‍ കീവിനു പുറത്തുള്ള ബ്രോവറി ജില്ലയിലെ നാല് വീടുകളില്‍ 15 ാം മോട്ടോറൈസ്ഡ് റൈഫിള്‍ ബ്രിഗേഡ് നടത്തിയതായി കണക്കാക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഉക്രേനിയന്‍ പ്രോസിക്യൂട്ടര്‍മാരാണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന് 32 നും 28 നും ഇടയില്‍ പ്രായമുള്ള രണ്ട് സ്‌നൈപ്പര്‍മാര്‍ ബ്രോവറിയിലെ ഒരു വീട്ടിലേക്ക് കടന്നു കയറി. ഇരുവരും മദ്യപിച്ചിരുന്നു എന്ന് പറയുന്നു. പിന്നീട്, ഇരുവരും ചേര്‍ന്ന് വീട്ടിലുണ്ടായിരുന്ന പുരുഷനെ ക്രൂരമായി അടിച്ചു. പിന്നീട് മുട്ടുകുത്തിച്ച് നിര്‍ത്തിയ ശേഷം ഇയാളുടെ ഭാര്യയെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അതുകൊണ്ടും നിര്‍ത്തിയില്ല ക്രൂരത. ശേഷം ദമ്പതികളുടെ നാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനു നേരെയും ഇരുവരും ലൈംഗികാതിക്രമം കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നിന്നും ഇറങ്ങിയ ശേഷം അയല്‍പ്പക്കത്തെ വീട്ടിലെത്തി അവിടെയുള്ള ദമ്പതികളെ അക്രമിക്കുകയും 41 കാരിയേയും 17 വയസുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും ഇവര്‍ പീഡിപ്പിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യന്‍ സേന അധിനിവേശം നടത്തിയതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 71,000 യുദ്ധക്കുറ്റങ്ങളാണ് ഉക്രെയ്‌നിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് അന്വേഷിക്കുന്നത്. ഇതുവരെ, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റത്തിന് 26 റഷ്യക്കാര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

Other News in this category4malayalees Recommends