കളിക്കുന്നതിനിടെ മൂന്നു വയസുകാരിയില്‍ നിന്ന് വെടിയേറ്റ് നാലു വയസ്സുള്ള സഹോദരി മരിച്ചു

കളിക്കുന്നതിനിടെ മൂന്നു വയസുകാരിയില്‍ നിന്ന് വെടിയേറ്റ് നാലു വയസ്സുള്ള സഹോദരി മരിച്ചു
മൂന്നു വയസുകാരിയില്‍ നിന്ന് വെടിയേറ്റ് നാലു വയസ്സുള്ള സഹോദരി മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. സഹോദരിമാര്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നു വയസ്സുകാരിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലെ മുതിര്‍ന്നവര്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്തായിരുന്നു. കുട്ടികള്‍ ബെഡ് റൂമില്‍ കളിക്കുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് ഓടിവന്നപ്പോഴാണ് നാലുവയസുകാരി കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് വെടിയേറ്റാണ് മരിച്ചതെന്ന് തിരിച്ചറിയുന്നത്. കളിക്കുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് വീട്ടുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ തോക്ക് സൂക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ ഏറെ കരുതലെടുക്കണമെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Other News in this category



4malayalees Recommends