മലയാളി യുവാവിനെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മലയാളി യുവാവിനെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചാലില്‍ അബ്ദുല്‍ സലീമിന്റെയും സുഹറയുടേയും മകന്‍ ഫവാസാണ് (23) മരിച്ചത്.

ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് പുറത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends