അടുത്ത 3 വര്‍ഷത്തില്‍ കാനഡയില്‍ പുതിയ പൗരന്‍മാരായി മാറുന്നതില്‍ അധികവും ഏത് രാജ്യക്കാരാകും? ഐആര്‍സിസി കണക്കുകള്‍ പറയുന്നത് ഇങ്ങനെ

അടുത്ത 3 വര്‍ഷത്തില്‍ കാനഡയില്‍ പുതിയ പൗരന്‍മാരായി മാറുന്നതില്‍ അധികവും ഏത് രാജ്യക്കാരാകും? ഐആര്‍സിസി കണക്കുകള്‍ പറയുന്നത് ഇങ്ങനെ

അടുത്ത മൂന്ന് വര്‍ഷത്തില്‍ കാനഡ പുതുതായി 1.45 മില്ല്യണ്‍ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നാണ് കണക്ക്. കുടിയേറ്റക്കാരുടെ വരവ് കാനഡുടെ ആരോഗ്യത്തിന് ഏറെ അനിവാര്യവുമാണ്. ആദ്യം പെര്‍മനന്റ് റസിഡന്റ്‌സായും, പിന്നീട് പൗരന്‍മാരായി മാറ്റിയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും, വികസനത്തിനും ഇവരെ പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശം.


2022-ല്‍ 374,554 പെര്‍മനന്റ് റസിഡന്റ്‌സാണ് കനേഡിയന്‍ പൗരന്‍മാരായി മാറിയത്. 2021-ലെ കണക്കുകളില്‍ നിന്നും കാല്‍ശതമാനമാണ് വര്‍ദ്ധന. മഹാമാരി മൂലം പ്രതിസന്ധി നേരിട്ട ശേഷം കാനഡയുടെ ഇമിഗ്രേഷന്‍ സിസ്റ്റം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിത്.

2022-ല്‍ ഏറ്റവും കൂടുതല്‍ പൗരത്വം നേടിയത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഫിലിപ്പൈന്‍സ്, സിറിയ എന്നിവരാണ് തൊട്ടുപിന്നില്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ കനേഡിയന്‍ പൗരന്‍മാരുടെ പ്രധാന ശ്രോതസ്സായി മാറുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതില്‍ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
Other News in this category



4malayalees Recommends