ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്'; കാമുകി ചതിച്ചതിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 25,000 രൂപ ! പരിഹാസവുമായി സോഷ്യല്‍മീഡിയ

ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്'; കാമുകി ചതിച്ചതിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 25,000 രൂപ ! പരിഹാസവുമായി സോഷ്യല്‍മീഡിയ
കാമുകി ചതിച്ചതിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 25,000 രൂപ. പ്രിതീക് ആര്യന്‍ എന്ന യുവാവാണ് തനിക്ക് നഷ്ടപരിഹാരം ലഭിച്ചതായി ട്വീറ്റ് ചെയ്തത്. പ്രണയത്തിലതായിന് പിന്നാലെ കാമുകിയുമായി ചേര്‍ന്നു തുടങ്ങിയ ജോയിന്റ് അക്കൗണ്ടാണ് യുവാവിന് നഷ്ടപരിഹാര തുക ലഭിക്കാന്‍ ഇടയായത്.

മാസം 500 രൂപ വെച്ചാണ് ഇരുവരും അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത്. ചതിക്കപ്പെടുന്നയാള്‍ക്ക് അക്കൗണ്ടിലെ പണം മുഴുവനായി എടുക്കാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാര്‍. 'ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ്' എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ യുവാവിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേര്‍ ട്വീറ്റിന് പ്രതികരണവുമായെത്തി. പ്രണയബന്ധം പരാജയപ്പെട്ടാല്‍ പ്രതികാര നടപടിയുമായി ഇറങ്ങുന്നവര്‍ ഇത് മാതൃകയാക്കണമെന്ന് പ്രതികരണം. എന്നാല്‍ പണം പോയലെന്താ പ്രതീകിന്റെ പക്കല്‍ നിന്ന് പെണ്‍കുട്ടിക്ക് മോചനം ലഭിച്ചില്ലേയെന്ന് യുവാവിനെ പരിഹസിക്കുന്നവരുമുണ്ട്.

Other News in this category4malayalees Recommends