ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടു ; പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി കോടതി, വിധി നടപ്പാക്കാന്‍ കേഡറുകള്‍ , എന്‍ഐഎ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടു ; പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി കോടതി, വിധി നടപ്പാക്കാന്‍ കേഡറുകള്‍ , എന്‍ഐഎ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസില്‍ എന്‍ ഐ എ സമര്‍പ്പിച്ചത് മുപ്പതിനായിരം പേജുള്ള കുറ്റപത്രം. കേരളത്തില്‍ രജിസ്‌ററര്‍ ചെയ്ത കേസുകളിലാണ് അന്തിമകുറ്റപത്രം സമര്‍പ്പിച്ചത്.

അതീവ ഗൗരവതരമായ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെയുളള കുറ്റപത്രത്തില്‍ എന്‍ ഐ എ ആരോപിക്കുന്നത്. ഭീകരസംഘടനയായ ഐ എസ് ന്റെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനും ഇതര മതക്കാരെ പട്ടിക തെയ്യാറാക്കി കൊലപ്പെടുത്താനും ഗൂഡാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ജനാധിപത്യത്തെ ഇല്ലാതാക്കി 2047 ല്‍ ഇസ്‌ളാമിക ഭരണം കൊണ്ടവരാനും ഗൂഡാലോചനയിട്ടു എന്നുമാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്.

പി എഫ് ഐക്ക് ദാറുല്‍ ഖദാ എന്ന സ്വന്തം കോടതിയുണ്ടെന്നും ഈ കോടതി വിധികള്‍ പി എഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കുന്നുണ്ടെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു. തങ്ങള്‍ക്കെതിരായ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ആയുധപരിശീലനം അടക്കം നല്‍കി കേഡറുകളെ സൃ്ഷ്ടിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. പി എഫ് ഐ സംസ്ഥാന അധ്യക്ഷന്‍ കരമന അഷ്‌റഫ് മൗലവിയാണ് കേസിലെ ഒന്നാം പ്രതി.

Other News in this category4malayalees Recommends