പെര്‍മന്റ് റസിഡന്‍സി അപേക്ഷയില്‍ വ്യാജരേഖ; കാനഡയില്‍ നിന്നും പുറത്താക്കല്‍ നേരിട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; 150 വിദ്യാര്‍ത്ഥികളോട് രാജ്യം വിടാന്‍ കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി

പെര്‍മന്റ് റസിഡന്‍സി അപേക്ഷയില്‍ വ്യാജരേഖ; കാനഡയില്‍ നിന്നും പുറത്താക്കല്‍ നേരിട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; 150 വിദ്യാര്‍ത്ഥികളോട് രാജ്യം വിടാന്‍ കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി

150-ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി. വ്യാജ കോളേജ് അഡ്മിഷന്‍ ലെറ്ററുമായി എത്തിയെന്ന് കണ്ടെത്തിയാണ് ഇവരെ പുറത്താക്കുന്നത്.


എന്നാല്‍ ഈ തട്ടിപ്പിനെ കുറിച്ച് അറിവില്ലെന്നും, ഇന്ത്യയിലെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയുടെ ചതിയില്‍ വീണതാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നത്. ഈ ഏജന്‍സികളാണ് രേഖ നല്‍കിയതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.

പ്രധാനമായും പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി വര്‍ക്ക് പെര്‍മിറ്റ് വരെ നേടിയവരാണ്. ചിലരാകട്ടെ പെര്‍മനന്റ് റസിഡന്‍സി അപേക്ഷയ്ക്കായി നല്‍കിയപ്പോഴാണ് വ്യാജ രേഖയുണ്ടെന്ന കാര്യം പോലും അറിയുന്നത്.

പെര്‍മനന്റ് റസിഡന്‍സി അപേക്ഷകളില്‍ നിന്നും വ്യാജ രേഖ പിടിച്ചതോടെ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളെ വ്യാപകമായി വഞ്ചിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വന്‍തുക വാങ്ങിയാണ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചതായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഏജന്‍സി വഞ്ചിച്ചത്.
Other News in this category



4malayalees Recommends