ദുബായില്‍ മരിച്ച മലയാളി യുവാവിനെ മൂന്നു മാസം കഴിഞ്ഞു തിരിച്ചറിഞ്ഞു

ദുബായില്‍ മരിച്ച മലയാളി യുവാവിനെ മൂന്നു മാസം കഴിഞ്ഞു തിരിച്ചറിഞ്ഞു
കുഴഞ്ഞു വീണു മരിച്ച തൃശൂര്‍ കയ്പമംഗലം സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത് മൂന്നു മാസത്തിന് ശേഷം . ചളിങ്ങാട് മതിലകത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെയും നബീസയുടെ മകന്‍ നസീര്‍ (48) ആണ് മരിച്ചത്. 9 മാസം മുമ്പ് വിസിറ്റിങ്ങ് വീസയില്‍ ദുബായിലെത്തിയ നസീര്‍ കഴിഞ്ഞ ഡിസംബര്‍ 20നാണ് മരിച്ചത്.

റോഡിലൂടെ നടന്നുപോകുമ്പോള്‍ കുഴഞ്ഞുവീണെന്നാണ് വിവരം. മരിക്കുമ്പോള്‍ നസീറിന്റെ കയ്യില്‍ യാതൊരു രേഖകളും ഇല്ലാതിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞത്.

പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദുബായില്‍ ജോലിക്കായി ശ്രമിക്കാനാണ് വിസിറ്റിങ് വീസയില്‍ എത്തിയത്. ഭാര്യ ,ഷീബ, മക്കള്‍ മുഹമ്മദ് അമീന്‍, അംന

Other News in this category



4malayalees Recommends