യുഎഇയില്‍ മഴ ; താപനില 19 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു

യുഎഇയില്‍ മഴ ; താപനില 19 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.

ദുബായ്- അല്‍ ഐന്‍ റോഡിലെയും അബുദാബിയിലേയും മഴ ദൃശ്യങ്ങള്‍ പലരും വാഹനങ്ങളില്‍ നിന്ന് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. റോഡുകളില്‍ വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. ഡിഐപി, ജുമൈറ വില്ലേജ്, ഷാര്‍ജയിലേയും അബുദാബിയിലേയും വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിച്ചു.രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 32 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Other News in this category



4malayalees Recommends